റിയല്‍മി പി3 അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചു
Mar 20, 2025, 18:05 IST


റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ചിപ്സെറ്റില്‍ വരുന്ന റിയല്‍മി പി3 അള്‍ട്രയില്‍ അമോലെഡ് ഡിസ്പ്ലെയും 50 എംപി പ്രധാന ക്യാമറയും 6,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുമുണ്ട്. റിയല്‍മി പി3 അള്‍ട്ര 5ജിയുടെ സവിശേഷതകൾ അറിയാം.
റിയല്‍മി പി3 അള്‍ട്ര 5ജി 6.83 ഇഞ്ച് കര്‍വ്‌ഡ് അമോൾഡ് ഡിസ്പ്ലെ സഹിതം വരുന്ന സ്മാര്‍ട്ട്‌ഫോണാണ്. ഈ ഡിസ്പ്ലെ 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റില്‍ വരുന്ന ഫോണില്‍ 50 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് എന്നിവയാണ് ഡുവല്‍ റീയര്‍ ക്യാമറ പാനലില്‍ വരുന്നത്.