സി63 പുറത്തിറക്കി റിയല്‍മി

realme

ചാമ്പ്യന്‍ സീരീസില്‍ ബജറ്റ് സൗഹൃദ ഫോണായ സി63 പുറത്തിറക്കി റിയല്‍മി. വേഗര്‍ ലെതന്‍ ഡിസൈനാണ് സി63 ഫോണിന്റെത്. 5000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിന് 45 വാട്‌സ് ഫാസ്റ്റ് ചാര്‍ജ് സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒരു മണിക്കൂര്‍ വിളിക്കാന്‍ ഒരു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മതി എന്നതാണ് സവിശേഷത. അര മണിക്കൂര്‍കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം. 4ജിബി-128ജിബിക്ക് 8,999 രൂപയാണ് വില. ആദ്യവില്‍പന ബുധനാഴ്ച ഉച്ചക്ക് 12ന് റിയല്‍മി.കോം, ഫ്ലിപ്കാര്‍ട്ട്, മറ്റു പ്രധാന ചാനലുകള്‍ തുടങ്ങിയവയില്‍ നടക്കും.

അന്തരീക്ഷ ചലനങ്ങള്‍, മഴവെള്ള സ്മാര്‍ട്ട് സ്പര്‍ശം, മിനി കാപ്‌സ്യൂള്‍ 2.0 തുടങ്ങിയവയും റിയല്‍മി സി63യില്‍ അവതരിപ്പിക്കുന്നു. നേരത്തേ റിയല്‍മി ജിടി ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന എഐ ഫീച്ചറുകളാണിവ. ഫോണ്‍ തൊടാതെത്തന്നെ വിഡിയോ കാണുകയും കാള്‍ എടുക്കുകയും ഒക്കെ ചെയ്യാം എന്നതാണ് ഇതിന്റെ സവിശേഷത.

Tags