നോര്‍ത്തേണ്‍ എആര്‍സി ക്യാപിറ്റല്‍ ലിമിറ്റഡ് ഐപിഒയ്ക്ക്

google news
ipo

കൊച്ചി: വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമായ  നോര്‍ത്തേണ്‍ എആര്‍സി  ക്യാപിറ്റല്‍ ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും  21,052,629 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാഹരിക്കുന്ന തുക ഭാവി മൂലധന, വായ്പ  ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Tags