മിആ ബൈ തനിഷ്‌കിന്‍റെ ‘നെവര്‍ ബിഫോര്‍ സെയില്‍

'Never Before Sale' by Mia by Tanishkin
'Never Before Sale' by Mia by Tanishkin

 
കൊച്ചി: മുന്‍നിര ജൂവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്ക്ക് ‘നെവര്‍ ബിഫോര്‍ സെയില്‍’ പ്രഖ്യാപിച്ചു. ഓഫർ സെയിലിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പണിക്കൂലിയുടെ 110 ശതമാനം വരെ ഇളവു ലഭിക്കും. ആകര്‍ഷകമായ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ മികച്ച വിലയില്‍ വാങ്ങാനുള്ള അവസരമാണ് നെവര്‍ ബിഫോര്‍ സെയിലിലൂടെ ലഭ്യമാക്കുന്നത്.

 നെവര്‍ ബിഫോര്‍ സെയിലിന്‍റെ ഭാഗമായി ഒരു ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 50 ശതമാനം ഇളവും രണ്ട് ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 100 ശതമാനം ഇളവും ലഭിക്കും. നാല് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ ഏറ്റവും വില കുറഞ്ഞ ആഭരണം സൗജന്യമായും ലഭിക്കും. പഴയ തനിഷ്‌ക്, മിആ ആഭരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്ത് ഈ ആനുകൂല്യങ്ങള്‍ക്കു പുറമെ അധികമായി 10 ശതമാനം ഇളവും നേടാം.

 
അത്യാകര്‍ഷകമായ ഡിസൈനുകളിലുള്ള സ്റ്റഡുകള്‍, മോതിരങ്ങള്‍, ബ്രെയ്‌സ്‌ലെറ്റുകള്‍, ഇയര്‍ റിങുകള്‍, ഇയര്‍ കഫുകള്‍, നെക്ലസുകള്‍, പെന്‍ഡന്‍റുകള്‍ തുടങ്ങിയ വിപുലമായ ആഭരണ ശേഖരമാണ് നെവര്‍ ബിഫോര്‍ സെയിലിലൂടെ ലഭ്യമാക്കുന്നത്.

14 കാരറ്റ് സ്വര്‍ണത്തിലുള്ള ഇരുന്നൂറിലേറെ ഡിസൈനുകളുമായി സ്റ്റാര്‍ബസ്റ്റ് ശേഖരവും മിആയുടെ നേചേഴ്‌സ് ഫൈനെസ്റ്റ് ശേഖരവും ഡയമണ്ട് സോഡിയാക് പെന്‍ഡന്‍റുകളും സെയിലിന്‍റെ ഭാഗമായി ലഭിക്കും. ജൂലൈ 30 വരെ മാത്രമായിരിക്കും നെവര്‍ ബിഫോര്‍ സെയിൽ ഓഫറുകള്‍ ലഭ്യമാവുക.

Tags