കുതിച്ചുയർന്ന് പ്രകൃതി വാതക വില
വികസിത രാജ്യങ്ങളിൽ പലയിടത്തും തണുപ്പ് വർധിച്ചതിനാൽ പ്രകൃതി വാതക വില നവംബറില്‍ 25 ശതമാനമാണ് വർധിച്ചത്. ഏഷ്യയിലേയും യൂറോപ്പിലേയും പ്രധാന വിപണികളിലെ വിലകളിലും മാറ്റമുണ്ടായി.ചൈന, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ പ്രധാന പ്രകൃതി വാതക വിപണികളില്‍ തണുപ്പ് ഇക്കുറി ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് അനുമാനം. പ്രകൃതി വാതകം ഉപയോഗിച്ചു ചൂടു പകരാനുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനം കൂടുന്നതിനാല്‍ വില ഇനിയും കുതിക്കാനാണ് സാധ്യത.
യൂറോപ്പിലേയും ഏഷ്യയിലേയും അതിവേഗം കുറയുന്ന പ്രകൃതി വാതക സംഭരണികള്‍ വീണ്ടും നിറയ്ക്കുന്നതിനാലാണ് സമീപകാലയളവില്‍ വിലയില്‍ കുതിപ്പുണ്ടായത്. ഏതാനും വര്‍ഷങ്ങളായി ലോക വ്യാപാര സൂചികയില്‍ പ്രകൃതി വാതക വില താഴ്ന്ന നിലയിലായിരുന്നു. എംഎംബിടിയുവിന് 1.40 ഡോളറിനും 3.65 ഡോളറിനും ഇടയിലായിരുന്നു വില. സപ്ലെ-ഡിമാന്റ് ബലതന്ത്രത്തിലെ സങ്കീര്‍ണ്ണതകളായിരുന്നു ഇതിനുപിന്നില്‍.