നെടുമങ്ങാട് ഗ്രാമീണ മൊത്തവ്യാപാര വിപണിയില്‍ മില്‍മ പ്രൊഡക്ട് ഹബ് തുടങ്ങി

dsh

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ മില്‍മ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ      ഭാഗമായി മില്‍മ തിരുവനന്തപുരം യൂണിയന്‍, നെടുമങ്ങാട് ഗ്രാമീണ മൊത്തവ്യാപാര വിപണിയില്‍ പ്രൊഡക്ട് ഹബ് ആരംഭിച്ചു. തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ (ടിആര്‍സിഎംപിയു) ഭരണ സമിതി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ ഹബ്  ഉദ്ഘാടനം ചെയ്തു.
 
മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഈ ഹബില്‍ ലഭ്യമായിരിക്കും. ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി എസ് കോണ്ട ചടങ്ങില്‍ സന്നിഹിതനായിരുന്നു.
 

Share this story