ദി ക്യൂപിഡ് എഡിറ്റ് വാലന്‍റൈന്‍സ് ഡേ കളക്ഷനുമായി മിആ ബൈ തനിഷ്ക്

google news
zdgs

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷണബിള്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്ക് വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ആഭരണ ശേഖരമായ ദി ക്യൂപിഡ് എഡിറ്റ് വിപണിയിലവതരിപ്പിച്ചു. ദി ക്യൂപിഡ് എഡിറ്റില്‍ ഇയര്‍ റിങുകള്‍, പെന്‍ഡന്‍റുകള്‍, നെക്ക് പീസുകള്‍ തുടങ്ങിയ ആഭരണങ്ങളുടെ ശ്രേണിയാണുളളത്.

ദി ക്യൂപിഡ് എഡിറ്റ് ശേഖരത്തിലെ അതിമനോഹരമായ ആഭരണങ്ങള്‍ ആകാശത്തിലൂടെ പറക്കുകയും മേഘങ്ങള്‍ക്കിടയില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നതു പോലുള്ള സന്തോഷകരമായ അനുഭവം പകരുന്നവയാണ്. ഇത് ഈ ആഭരണങ്ങളെ സന്തോഷത്തിന്‍റെയും ഭാരമില്ലായ്മയുടെയും തികഞ്ഞ പ്രതിരൂപമാക്കി മാറ്റുന്നു. പ്രണയത്തിനൊപ്പം പറക്കുന്ന അനുഭൂതിയെയും പ്രതീകപ്പെടുത്തുന്ന ആകര്‍ഷകമായ ചിറകുകളുള്ള ഹൃദയങ്ങളും അതിലോലമായ ചിത്രശലഭങ്ങളുമാണ് ഈ ആഭരണ ശേഖരത്തിന്‍റെ കാതല്‍.

രണ്ടു വ്യത്യസ്ത ആഭരണങ്ങളായി എളുപ്പത്തില്‍ മാറ്റാനാവുന്ന മാഗ്നെറ്റിക് പെന്‍ഡന്‍റുകള്‍ ഉള്‍പ്പെടെയുള്ള മോഡുലാര്‍ ആഭരണങ്ങളും ദി ക്യൂപിഡ് എഡിറ്റ് ശേഖരത്തിന്‍റെ ഭാഗമായി മിആ ബൈ തനിഷ്ക് അവതരിപ്പിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ ഡിസൈനുകളില്‍ കാന്തങ്ങളുടെയും ലിങ്കുകളുടെയും ഉപയോഗം വൈവിധ്യത്തിന്‍റെ ഘടകം ചേര്‍ക്കുന്നു. ധരിക്കുന്നവരെ അവരുടെ സവിശേഷമായ ശൈലി പ്രകടിപ്പിക്കാനും അനുവദിക്കുന്നു.

ആകര്‍ഷകമായ റോഡോലൈറ്റ് ജെം സ്റ്റോണുകള്‍ പ്രാമുഖ്യത്തോടെ അവതരിപ്പിക്കുന്നതാണ് ദി ക്യൂപിഡ് എഡിറ്റിലെ ചില ആഭരണങ്ങള്‍. ആഴത്തിലുള്ള ചുവപ്പും പിങ്കും വര്‍ണങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഇവ അഭിനിവേശവും സ്നേഹവും പ്രതീകവല്‍ക്കരിക്കുകയാണ്. ഓരോ പീസിലും കുലീനതയും സങ്കീര്‍ണതയും നല്‍കുന്ന ജെംസ്റ്റോണുകള്‍ പ്രിയപ്പെട്ടവര്‍ക്കു നല്‍കാന്‍ ഏറ്റവും ഉത്തമമാണ്. സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും സുന്ദരമായ മാര്‍ഗമാണ് ആശ്ചര്യകരമായ ഈ ആഭരണങ്ങള്‍.

വാലന്‍റൈന്‍സ് ദിനത്തിന്‍റെ ആവേശം വര്‍ധിപ്പിക്കുന്നതിനായി മിആ ബൈ തനിഷ്കിനൊപ്പം പ്രണയം ആഘോഷിക്കുന്ന 10 ദമ്പതികള്‍ക്ക് ബാലിയിലേക്ക് അവിസ്മരണീയമായ ഒരു യാത്ര സമ്മാനിക്കുന്നതിനായി ബാലിവിത്ത്മിയ എന്ന മല്‍സരവും ഒരുക്കിയിട്ടുണ്ട്.

സ്നേഹത്തിന്‍റെ പ്രതീതി അവതരിപ്പിക്കാന്‍ ഇളം തെന്നല്‍ പോലെ അനുയോജ്യമായ ആഭരണങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് മിആ ബൈ തനിഷ്കിന്‍റെ ദി ക്യൂപിഡ് എഡിറ്റ് നല്‍കുന്നതെന്ന് മിആ ബൈ തനിഷ്കിന്‍റെ ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു.ദി ക്യൂപിഡ് എഡിറ്റ് ശേഖരം എല്ലാ മിആ ബൈ തനിഷ്ക് സ്റ്റോറുകളിലും www.miabytanishq.com എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ലഭ്യമാണ്

Tags