പ്രീമിയം ഉള്ളടക്കവുമായി എക്സ്ക്ലൂസീവ് പ്ലാനുകള്‍ ലഭ്യമാക്കാന്‍ വി - സോണിലൈവ് പങ്കാളിത്തം
VI

കൊച്ചി: മുന്‍നിര ടെലികോം ബ്രാന്‍ഡായ വി ഉപയോക്താക്കള്‍ക്ക് മികച്ച വിനോദ പരിപാടികള്‍  നല്‍കാനുള്ള  ശ്രമത്തിന്‍റെ ഭാഗമായി പ്രീമിയം ഉള്ളടക്ക സേവനങ്ങള്‍  ലഭ്യമാക്കുന്നതിന്  സോണിലൈവുമായി പങ്കാളിത്തത്തിന്. ഇത് ഉപയോക്താക്കള്‍ക്ക് വളരെയധികം മൂല്യവത്തായ ഉള്ളടക്കവും ആഡ്-ഓണ്‍ ഡാറ്റാ ആനുകൂല്യങ്ങളും ഒരുമിച്ച് ലഭ്യമാക്കും.  ഉപയോക്താക്കള്‍ക്ക് മികച്ച  സേവന നിര സൃഷ്ടിച്ചുകൊണ്ട് സോണിലൈവുമായി ചേര്‍ന്ന് പുതിയ പ്രീപെയ്ഡ് പാക്കും വി പുറത്തിറക്കി. അധിക ഡാറ്റാ ആനുകൂല്യങ്ങള്‍ക്കൊപ്പം സോണിലൈവ് പ്രീമിയം സബ്സ്ക്രിപ്ഷനുമാണ് ഈ പാക്ക് വഴി ലഭിക്കുന്നത്.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴ മെയ് 13ന് സോണിലൈവില്‍ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്‍റെ സല്യൂട്ട് കൂടാതെ അന്താക്ഷരി, ഭൂതകാലം, അജഗജാന്തരം തുടങ്ങിയ മറ്റ് മികച്ച സിനിമകളും സോണിലൈവില്‍ ലഭ്യമാണ്. എല്ലാ പ്രായക്കാര്‍ക്കും താല്‍പര്യമുള്ള ആകര്‍ഷകമായ നിരവധി പരിപാടികള്‍ സോണിലൈവ് ലഭ്യമാക്കുന്നുണ്ട്. ഈ പുതിയ പാക്കേജ് എല്ലാ വി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും ഡാറ്റയെക്കുറിച്ച് ആശങ്കയില്ലാതെ സോണിലൈവ് പ്രീമിയം പരിപാടികള്‍ ആസ്വദിക്കാനാവും.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വി 82 രൂപയുടെ  ഒരു പുതിയ ആഡ്-ഓണ്‍ റീചാര്‍ജ് സ്കീമും അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസത്തേയ്ക്ക്  മൊബൈലില്‍ മാത്രമായുള്ള സൗജന്യ സോണിലൈവ് പ്രീമിയം സബ്സ്ക്രിപ്ഷനും കൂടാതെ 14 ദിവസം കാലാവധിയുള്ള  4ജിബി അധിക ഡാറ്റ ആനുകൂല്യവുമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത് കൂടാതെ വി ആപ്പില്‍ വി മൂവീസ് ആന്‍ഡ് ടിവി (വിഎംടിവി)യില്‍ ഉപയോക്താക്കള്‍ക്ക് അധിക ഉള്ളടക്കമുള്ള ലൈബ്രറിയും ലഭിക്കും. വിഎംടിവി ആപ്പില്‍ 450ലധികം തത്സമയ ടിവി ചാനലുകളും തത്സമയ വാര്‍ത്താ ചാനലുകളും  മറ്റ് ഒടിടി ആപ്പുകളില്‍ നിന്നുള്ള പ്രീമിയം ഉള്ളടക്കങ്ങളും ഉണ്ട്.

Share this story