ഡിസൈനിലും സുരക്ഷയിലും ഒട്ടേറെ സവിശേഷതകളുമായി കിയയുടെ പുതിയ എസ്.യു.വി സൈറസ് പുറത്തിറക്കി

kia
kia

ന്യൂഡൽഹി : ഡിസൈൻ, സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, ഇന്റീരിയർ സ്പേസ് എന്നിവയിൽ പുതിയ സ്റ്റാൻഡേർഡുമായി എത്തുന്ന കിയയുടെ ഏറെ കാത്തിരുന്ന എസ്.യു.വി വാഹനം സൈറസ് പുറത്തിറക്കി. പരിഷ്കരിച്ച കെ1  പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച സൈറസ്, നഗര യാത്രകൾക്കും സാങ്കേതിക വിദ്യയുടെ സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നവർക്കും വേണ്ടി നിർമിച്ചതാണ്.

സെഗ്‌മെന്റിലെ ആദ്യത്തെ സ്ലൈഡിംഗ്, റിക്ലയ്നിങ്, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, ഡ്യുവൽ-പെയ്ൻ പനോരമിക് സൺറൂഫ്, 16-ഓട്ടോണോമസ് സുരക്ഷാ ഫീച്ചറുകളുള്ള ലെവൽ 2 അഡാസ് എന്നിവക്കൊപ്പം ഉയർന്ന നിലവാരത്തിലുള്ള 20 സ്റ്റാൻഡേർഡ്  സുരക്ഷാ ഫീച്ചറുകളുടെ ഒരു നിരയുമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. കിയ കണക്റ്റ് 2.0 തത്സമയ പ്രശ്ന നിർണയം, ഓവർ-ദി-എയർ (ഓടിഎ) സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പോലുള്ള അത്യാധുനിക സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.

കിയ സൈറസ്  എച്ച് ടി കെ, എച്ച് ടി കെ (ഒ), എച്ച് ടി കെ+, എച്ച് ടി എക്സ് എന്നീ നാല് സ്റ്റാൻഡേർഡ് ട്രിമ്മുകളിലും എച്ച് ടി എക്സ് +  എച്ച് ടി എക്സ് +(ഒ) എന്നീ 2 ഓപ്‌ഷൻ ട്രിമ്മുകളിലും ലഭ്യമാകും. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും മുൻഗണനകളും സാധ്യമാക്കും വിധം നിരവധി ട്രിം ഓപ്ഷനുകളാണ് കിയ ഒരുക്കുകയിരിക്കുന്നത്.

88.3  കിലോ വാട്ട്  (120 പി എസ് )/ 172 എൻ.എം കരുത്തുല്പാദിപ്പിക്കുന്ന സ്മാർട്ട്സ്ട്രീം 1.0-ലിറ്റർ ടർബോ പെട്രോൾ,  85 കിലോ വാട്ട്  (116 പിഎസ്)/250 എൻഎം ഉള്ള 1.5-ലിറ്റർ സിആർഡിഐ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന് ഉള്ളത്.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്. 2550 എംഎം നീളമുള്ള വീൽബേസുള്ള വാഹനത്തിൽ നഗര യാത്രക്ക് അനുയോജ്യമായി മികച്ച യാത്ര സുഖം നൽകും വിധം സസ്‌പെൻഷൻ ക്രമീകരിച്ചിരിക്കുന്നു.

Tags