കേരളത്തിൽ 192 ബോർഡ്, കോർപറേഷനുകൾക്കായി ചെലവിടുന്നത് ലക്ഷ‍ങ്ങളെന്ന് വിവരാവകാശ രേഖ
money1

കൊച്ചി: കേരളത്തിൽ 192 ബോർഡ്, കോർപറേഷനുകൾക്കായി ചെലവിടുന്നത് ലക്ഷ‍ങ്ങളെന്ന് വിവരാവകാശ രേഖ. ഇവയുടെ ചെയർമാൻമാർക്ക് ഓണറേറിയം നൽകുന്ന ഇനത്തിൽ ലക്ഷ‍ങ്ങൾ ചെലവിടുന്നുമുണ്ട്. ഓരോ യോഗത്തിനും സിറ്റിങ് ഫീസ് ഉൾപ്പെടെയാണ് ആനുകൂല്യങ്ങൾ നൽകുന്നത്.

1500 രൂപയാണ് ചെയർമാന്‍റെ ടെലിഫോൺ വാടക. 20,000 രൂപ ഓണറേറിയമായും പ്രതിമാസം നൽകുന്നുവെന്ന് കൊച്ചിയിലെ പ്രോപ്പർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ സർക്കാർ വ്യക്തമാക്കി. ഓരോ യോഗത്തിനും 500 രൂപയും സിറ്റിങ് ഫീസ് നൽകുന്നു. കാറും ഡ്രൈവറും സർക്കാർ വകയാണ്. കാർ നൽകിയില്ലെങ്കിൽ ഔദ്യോഗിക യാത്രക്ക് വാടകക്കെടുക്കാനുമാകും.

സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾ ഏകീകരിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഏകീകൃത സ്വഭാവത്തിലുള്ള ബോർഡുകളും കോർപറേഷനുകളും നിരവധിയുണ്ടായിരിക്കെ ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്ന നിർദേശം നേരത്തേ ഉയർന്നതാണ്.

ഇങ്ങനെ ഏകീകരിച്ചാൽ സ്ഥാപനങ്ങളുടെ എണ്ണം കുറക്കാനാകും. പല സ്ഥാപനങ്ങളും നഷ്ടം സഹിച്ചും രാഷ്ട്രീയ നിയമനങ്ങൾക്കായി നിലനിർത്തുന്നുവെന്നും ഹരിദാസ് ആരോപിച്ചു.
 

Share this story