കേരള ബാങ്കിന് 5631.58 കോടി രൂപയുടെ അധിക വളർച്ച

google news
vn vasavan

കൊച്ചി : കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 5631.58 കോടി രൂപയുടെ അധിക വളർച്ച കൈവരിച്ചതായി മന്ത്രി വി.എൻ.വാസവൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവർ അറിയിച്ചു. 2020–21ൽ 1,06,396.53 കോടിയായിരുന്നു ബിസിനസ്. 2021–22 വർഷത്തിൽ 1,12,028,11 കോടിയായി വർധിച്ചു. നിക്ഷേപം മുൻ വർഷത്തിൽ നിന്നു 3209.24 കോടി രൂപ വർധിച്ചു. വായ്പ 39,664.93 കോടിയിൽ നിന്നു 42,087.27 കോടി രൂപയായി വർധിച്ചു.

ഐടി ഇന്റഗ്രേഷൻ പൂർത്തിയാവുന്നതോടെ എൻആർഐ നിക്ഷേപം സ്വീകരിക്കാൻ കഴിയും. നവംബറിൽ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 27.93 % ആയിരുന്നത് മാർച്ച് 31ന് 12.79 % ആയി കുറച്ചു. മൊത്തം നിക്ഷേപം നവംബറിൽ 68,022 കോടിയിൽ നിന്നു മാർച്ചിൽ 69,940.84 കോടി രൂപയായി. വായ്പ ബാക്കി നിൽപ് മാർച്ചിൽ 42,087.27 കോടി രൂപയാണ്.

Tags