കെ.സി.സി.പി.എൽ ബിസിനസ്സ് പ്ലാൻ സംബന്ധിച്ച ധാരണാ പത്രംഒപ്പിട്ടു

google news
kccpl

പാപ്പിനിശ്ശേരി: പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എല്ലിന്റെ അടുത്ത ഒരു വർഷത്തെ ബിസ്സിനസ്സ് പ്ലാൻ സംബന്ധിച്ച് കെ.സി.സി.പി.എല്ലും വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (ബി.പി. ടി) സ്ഥാപനവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. അടുത്ത ഒരു വർഷക്കാലം കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ബിസിനസ്സ് പ്ലാൻ എങ്ങനെ ആയിരിക്കണം സംബന്ധിച്ച് നേരത്തേ ചെയർമാൻ ടി.വി. രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം കമ്പനിയുടെ പ്രവർത്തനം അവലോകനം ചെയ്തു കൊണ്ട് പ്രൊപ്പോസൽ നൽകിയിരുന്നു. അത്  ബി.പി ടി പരിശോധിച്ചതിനു ശേഷമാണ് ധാരണാപത്രം ഒപ്പ് വെച്ചത്.

തിരുവനന്തപുരം ബി പി ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കെ.സി.സി.പി എൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും ബി പി ടി ചെയർമാൻ കെ. അജിത് കുമാറും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. കഴിഞ്ഞ മൂന്നു വർഷക്കാലം  തുടർച്ചയായി കമ്പനിക്ക് പ്രവർത്തന ലാഭം കൈവരിക്കാൻ കഴിഞ്ഞു. ഇതിനകം നിരവധി വൈവിധ്യവൽക്കരണ പദ്ധതികൾ പൂർത്തീകരിക്കാൻ  കഴിഞ്ഞു. 

കേരളത്തിലെ ആശുപത്രികളിൽ ഉപയോഗിക്കേണ്ട നിരവധി സൊലൂഷൻസ് ഉദ്പാദിപ്പിക്കുന്നതിനായി കണ്ണപുരത്ത് ആൻറി സെപ്റ്റിക് & ഡിസ്ഇൻഫ്കൻ്റ്  കോംപ്ലക്സ്  സ്ഥാപിക്കുന്നതിനുള്ള നിർമ്മാണപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. 2.4 കോടി രൂപയാണ് പദ്ധതി ചെലവ്. പാലക്കാട് കഞ്ചിക്കോട് പെട്രോൾ പമ്പ് കാസർക്കോട് കരിന്തളം പെട്രോൾ പമ്പ് എന്നിവയും ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കും.

Tags