റീട്ടെയിൽ ജൂവലർ അവാർഡുകളിൽ കല്യാൺ ജൂവലേഴ്‌സിന് അംഗീകാരം

Kalyan Jewellers Wins Big at Retail Jeweller Awards
Kalyan Jewellers Wins Big at Retail Jeweller Awards

കൊച്ചി: ഇന്ത്യ ഇന്‍റർനാഷണൽ ജ്വല്ലറി ഷോയുടെ ഭാഗമായുള്ള  റീട്ടെയിൽ ജൂവലർ അവാർഡുകളിൽ കല്യാൺ ജൂവലേഴ്‌സിന് അഭിമാനകരമായ അംഗീകാരം. റീട്ടെയിൽ പ്രവർത്തനങ്ങളിലെ മികവിനെ മാനിച്ച് ബെസ്റ്റ് നാഷണൽ ചെയിൻ അവാർഡും നൂതനവും ഫലപ്രദവുമായ ഓൺലൈൻ പ്രചരണത്തിനുള്ള  ബെസ്റ്റ് ഡിജിറ്റൽ കാമ്പയിൻ അവാർഡുമാണ് കല്യാൺ ജൂവലേഴ്‌സ് നേടിയത്.

മുംബൈയിൽ നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രാജേഷ് കല്യാണരാമൻ അവാർഡുകൾ ഏറ്റുവാങ്ങി. എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഏറ്റവും മികച്ച ജൂവലറി ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്നതിനുള്ള ബ്രാൻഡിന്‍റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

ആഭരണ വ്യവസായ മേഖലയിലെ കല്യാൺ ജൂവലേഴ്‌സിന്‍റെ അർപ്പണബോധത്തെയും നേതൃത്വ മികവിനെയും എടുത്തു കാണിക്കുന്നതാണ് ഇന്ത്യ ഇന്‍റർനാഷണൽ ജ്വല്ലറി ഷോയിലെ ഈ നേട്ടങ്ങള്‍.

Tags