കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ്; ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെഫോണ്‍ പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. വിവിധ കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്നത്. ഇതു പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കാണ് കോട്ടൂരില്‍ നല്‍കിയിരിക്കുന്ന കണക്ഷന് ആവശ്യമായ സാമ്പത്തിക സഹായം നിര്‍വഹിച്ചിരിക്കുന്നത്. മറ്റ് ആദിവാസി മേഖലകളിലേക്കും ഇത്തരത്തില്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് പദ്ധതി.
കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നെടുന്തൂണായ കെഫോണ്‍, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ലക്ഷ്യമിടുന്നുണ്ട്. ഇന്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന ഇത്തരം മേഖലകളിലേക്ക് ഫൈബറുകള്‍ വിന്യസിക്കുന്നത് വഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും മറ്റ് അനുബദ്ധ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയും. കെഫോണ്‍ കണക്ഷനുകള്‍ക്കുപരി മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും കെഫോണ്‍ ഫൈബറുകള്‍ ലീസിനെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇതുവഴി കഴിയും.
കോട്ടൂരില്‍ നല്‍കിയിരിക്കുന്ന കണക്ഷനില്‍ നിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ട് പഠന മുറികളിലും ഈ മേഖലയിലെ 103 വീടുകളിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. വയനാട് പന്തലാടിക്കുന്നില്‍ കെഫോണ്‍ നേരിട്ട് നല്‍കിയിരിക്കുന്ന കണക്ഷനുകളില്‍ നിന്ന് രണ്ട് വൈഫൈ ആക്സസ് പോയിന്റ് കണക്ഷന്‍ വഴി പത്തിലധികം വീടുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നുണ്ട്. ഇതിന് പുറമേ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി മേഖലയിലും 250ലധികം വാണിജ്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കെഫോണ്‍ നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി വടശ്ശേരിക്കര, ശബരിമല, വയനാട്, ഇടുക്കി ജില്ലകളിലെ മലയോരമേഖലങ്ങളില്‍ ഉള്‍പ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും ഗ്രാമ നഗര ഭേദമന്യേയുള്ള മേഖലകളിലേക്ക് കെഫോണ്‍ സേവനം ഉറപ്പുവരുത്താന്‍ നാളിതു വരെ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഉറപ്പുവരുത്തണമെന്നത് കെഫോണിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറി കഴിഞ്ഞു.
ഇന്റര്‍നെറ്റ് മൗലിക അവകാശമാക്കിയ നമ്മുടെ നാട്ടില്‍ ആരും ഇന്റര്‍നെറ്റ് ലഭ്യമല്ലാതെ മാറ്റിനിര്‍ത്തപ്പെടരുതെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കെഫോണ്‍ ആദിവാസി മേഖലകളെയും ചേര്‍ത്ത് നിര്‍ത്തി പദ്ധതി നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കെഫോണ്‍ പ്രൊജക്ട് സ്‌കോപ്പില്‍ ആദിവാസി മേഖലകളിലേക്ക് സൗജന്യമായി നല്‍കിയിരിക്കുന്ന കണക്ഷനുകള്‍ക്ക് പുറമേയാണ് കണക്ടിങ്ങ് ദി അണ്‍കണക്റ്റഡ് എന്ന പേരില്‍ വിവിധ കമ്പനികളുടെയും മറ്റും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പ്രൊജക്ട് നമ്മുടെ നാടിന്റെ ഇന്റര്‍നെറ്റ് സാക്ഷരത വര്‍ധിപ്പിക്കുകയും ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് മുതല്‍ക്കൂട്ടാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.