മുല്ലപ്പൂവിന് കിലോയ്ക്ക് ആയിരം രൂപ, ഇനിയും കൂടുമെന്ന് സൂചന
സ്ത്രീകൾ മുല്ലപ്പൂ ചൂടുന്നതിന് പിന്നിലെ ആ വലിയ രഹസ്യമിതാണ്..!!

കൊച്ചി : മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് വില ഉയര്‍ന്നത്.കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന.

സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്ബോള്‍ വില ഉയരാന്‍ തുടങ്ങും. കോവിഡിനു മുമ്പത്തെ വര്‍ഷം പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപവരെ എത്തിയിരുന്നു.

വില കുറയുന്നസമയത്ത് 100 രൂപവരെ താഴാറുമുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോഗ്രാം വരെ മുല്ലപ്പൂ പോവുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.

Share this story