വമ്പൻ വിലക്കുറവിൽ ഐഫോൺ 16 സിരീസ്
വമ്പൻ വിലക്കുറവിൽ ഐഫോൺ 16 സിരീസ് ഇപ്പോൾ വാങ്ങാം. ആമസോണിൽ ഓഫറോടു കൂടി ഐഫോൺ 16 ഇപ്പോൾ ലഭ്യമാണ്. പരിമിത കാലത്തേക്ക് മാത്രമേ ഉള്ളു കേട്ടോ. വില കുറഞ്ഞു വേണമെങ്കിൽ പെട്ടെന്ന് എടുത്തോളൂ.
1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോൺ 16 പ്രോ ഇപ്പോൾ 1,16,300 രൂപയ്ക്ക് വിജയ് സെയില്‍സില്‍ ലഭ്യമാണ്. 3,600 രൂപയുടെ നേരിട്ടുള്ള ഡിസ്‌കൗണ്ടാണ് വിജയ് സെയില്‍സ് നല്‍കുന്നത്. ഇതിന് പുറമെ ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയാൽ 4,000 രൂപയുടെ അധിക കിഴിവും ഫോണിന് ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉള്ള ആളുകൾക്ക് 4,500 രൂപ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. ഇതോടെ ഐഫോണ്‍ 16 പ്രോയുടെ വില 1,11,800 രൂപയായി കുറയും.
നിങ്ങൾക്ക് ബജറ്റ് ഒരു പ്രശ്‌നമല്ലെങ്കിൽ ഐഫോൺ 16 പ്രോ മികച്ച ഓപ്ഷനാണ്. ക്യാമറ കൺട്രോൾ ബട്ടണുള്ള ഫോണാണിത്. ആപ്പിളിന്‍റെ കരുത്തുറ്റ എ18 പ്രോ ചിപ്പിലാണ് ഐഫോണ്‍ 16 പ്രോയുടെ നിര്‍മാണം. വീഡിയോഗ്രാഫിയുടെയും ഫോട്ടോഗ്രാഫിയുടെയും കാര്യത്തിൽ ഐഫോണ്‍ 16 പ്രോ നിങ്ങളെ നിരാശപ്പെടുത്തില്ല. രണ്ടാം തലമുറ ക്വാഡ് പിക്‌സല്‍ സെന്‍സര്‍ സഹിതമുള്ള പുതിയ 48 എംപി ക്യാമറയോടെ ട്രിപ്പിള്‍ റീയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്.