ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്
income tax

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന് . 4.52 കോടി റിട്ടേണുകളാണ് വെള്ളിയാഴ്ച വരെ സമർപ്പിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ആറ് മണി വരെ 35.67 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു.

തിരക്ക് കണക്കിലെടുത്ത് നികുതിദായകരെ സഹായിക്കാനായി ഹെൽപ് ലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്.പോർട്ടലിലെ സാങ്കേതിക തകരാർ അടക്കം ചൂണ്ടിക്കാട്ടി അവസാന തീയതി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും തീയതി ദീർഘിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സർക്കാർ.

Share this story