ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിസ്‌കി ബ്രാൻഡ് സ്വന്തമാക്കാൻ ഇൻബ്രൂ ബിവറേജസ്

Inbrew Beverages to own India's third largest whiskey brand
Inbrew Beverages to own India's third largest whiskey brand

ഇന്ത്യയിലെ മുന്‍നിര വിസ്കി ബ്രാന്‍ഡായ ഐബി എന്ന ഇംപീരിയല്‍ ബ്ലൂ വില്‍പനയ്ക്ക്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിസ്കി ബ്രാന്‍ഡായ ഐബി നിലവില്‍ ഫ്രഞ്ച് കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്‍റെയും ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോയുടെയും ഉടമസ്ഥതയിലാണ്. പെര്‍നോഡ് റിക്കാര്‍ഡിന്‍റെ പ്രീമിയം ബ്രാന്‍റുകളായ ഗ്ലെന്‍ലിവെറ്റ്, ജെയിംസണ്‍, ഷീവാസ് റീഗല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഇംപീരിയല്‍ ബ്ലൂ വിസ്കി ബ്രാന്‍ഡ്  വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

 ഇംപീരിയല്‍ ബ്ലൂവിന്‍റെ വിപണി മൂല്യം  8,300 കോടി രൂപയായാണ് കണക്കായിരിക്കുന്നത്. അതേ സമയം ഈ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്ന ആരോപണങ്ങള്‍ നില നില്‍ക്കുന്നതാണ് വില്‍പനയെ പ്രതികൂലമായി ബാധിക്കുന്നത്. ബ്രാന്‍ഡിന്‍റെ യഥാര്‍ത്ഥ മൂല്യം ഏകദേശം 5,500 കോടി മുതല്‍ 6,500 കോടി രൂപ വരെയാണെന്നാണ് ചില വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രണ്ട് പ്രമുഖ കമ്പനികള്‍ ആണ് നിലവില്‍ ഇംപീരിയല്‍ ബ്ലൂ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. 

ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായി രവി എസ്. ഡിയോളിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ബ്രൂ ബിവറേജസും അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി ക്യാപിറ്റലുമാണ് ഈ രണ്ട് കമ്പനികള്‍. 1990 കളില്‍ ഇന്ത്യയില്‍ പ്രശസ്തമായ കോഫി ശൃംഖലയായ ബാരിസ്റ്റ സ്ഥാപിച്ച വ്യക്തിയാണ് ഡിയോള്‍.  ടിപിജി ക്യാപിറ്റല്‍ യുഎസ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ്. മ്യാന്‍മര്‍, തുര്‍ക്കി, ചൈന എന്നിവിടങ്ങളില്‍ മദ്യ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടിപിജി ക്യാപിറ്റല്‍.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിസ്കി വിപണികളിലൊന്നാണ് ഇന്ത്യ. 2023ല്‍ 250 ദശലക്ഷം കേസുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇവയില്‍ ഭൂരിഭാഗവും പ്രാദേശിക കമ്പനികളാണ് നിറവേറ്റുന്നത്. ഇന്ത്യയിലെ വിസ്കി വില്‍പ്പനയുടെ ഏകദേശം മൂന്നിലൊന്ന് ഇംപീരിയല്‍ ബ്ലൂവിന്‍റേതാണ്.  8.8% വിപണി വിഹിതമുള്ള ഇംപീരിയല്‍ ബ്ലൂ, മക്ഡൊവല്‍, റോയല്‍സ്റ്റാഗ് എന്നിവയ്ക്ക് ശേഷമുള്ള മൂന്നാമത്തെ വലിയ വിസ്കി ബ്രാന്‍ഡാണ്.
 

Tags