ഐസിഐസിഐ ലൊംബാര്‍ഡും ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും കൈകോര്‍ക്കുന്നു

google news
icici

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ബാങ്കിന്റെ ഉത്പന്ന ഓഫറുകള്‍ വിപുലമാക്കാനും വൈവിധ്യമാര്‍ന്ന ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ നല്‍കാനും പങ്കാളിത്തം ലക്ഷ്യമിടുന്നു. യോജിച്ചതും നൂതനവുമായ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താന്‍ ഐസിഐസിഐ ലൊംബാര്‍ഡിന് ഇതിലൂടെ കഴിയും.

ബാങ്കിങ് മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ക്യാപിറ്റില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇടത്തരം വരുമാന വിഭാഗക്കാര്‍ക്കിടയില്‍ ജനകീയ അടിത്തറയുണ്ട്. ഈ വിഭാഗത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്ക് വിവിധ പദ്ധതികളും സേവനങ്ങളും തയ്യാറാക്കി പ്രവര്‍ത്തിച്ചുവരുന്നു. ആരോഗ്യം, വാഹനം, വീട്, യാത്ര, ഗ്രാമീണ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പടെയുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ സമഗ്രമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിതരണം ചെയ്യാന്‍ ക്യാപിറ്റല്‍ സ്‌മോള്‍  ഫിനാന്‍സ് ബാങ്കിന്റെ വിപുലമായ ശൃംഖലയും ഉപഭോക്തൃ അടിത്തറയും പ്രയോജനകരമാകും. ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം ഇന്‍ഷുറന്‍സുകൂടി വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ബാങ്കിനും കഴിയും.

ബാങ്കിന്റെ ഇന്‍ഷുറന്‍സ് പങ്കാളികളിലേക്ക് ഐസിഐസിഐ ലൊംബാര്‍ഡിനെ ചേര്‍ക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സും സേവന വൈവിധ്യവും വാഗ്ദാനം ചെയ്യാനും സാമ്പത്തിക സുരക്ഷയും സൗകര്യവും ഉറപ്പാക്കാനുമാകും.

'വടക്കേഇന്ത്യയില്‍ കൂടുതല്‍ സാന്നിധ്യമുള്ളതിനാല്‍ ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായുള്ള പങ്കാളിത്തം ഞങ്ങളുടെ ഉത്പന്ന സാന്നിധ്യം കൂടുതല്‍ പ്രദേശങ്ങളിലേക്കെത്തിക്കാനുള്ള തന്ത്രപരമായ നീക്കമായി കരുതുന്നു. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര റിസ്‌ക് കവര്‍ ചെയ്യുന്നതിനും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും പങ്കാളിത്തം ഉപകരിക്കം' ഐസിഐസിഐ ലൊംബാര്‍ഡിന്റെ റീട്ടെയില്‍ ആന്‍ഡ് ഗവണ്‍മെന്റ് വിഭാഗം ചീഫ് ശ്രീ ആനന്ദ് സിംഗി പറഞ്ഞു.

'ഐസിഐസിഐ ലൊംബാര്‍ഡുമായുള്ള പങ്കാളിത്തം മികച്ച അവസരമായി ഞങ്ങള്‍ കരുതുന്നു. ഇത് വാഗ്ദാനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബന്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഉപഭോക്തളുടെ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സമഗ്രമായ സാമ്പത്തിക സേവനങ്ങള്‍ വഴി ബിസിനസുകളെയും അതോടൊപ്പം വ്യക്തികളെയും ഒരുപോലെ ശാക്തീകരിക്കുന്നതില്‍ വിശ്വസനീയമായ പങ്കാളിയെന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതോടൊപ്പം മികച്ച ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ നല്‍കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇടത്തരം വരുമാനക്കാര്‍ക്കിടയില്‍ പ്രാഥമിക ബാങ്ക് ആകുന്നതോടൊപ്പം ബിസിനസ് വിപുലീകരിക്കുന്നതിനും വരുമാന വളര്‍ച്ചനേടുന്നതിനും ലക്ഷ്യമിടുന്നു' ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ശ്രീ. സര്‍വ്ജിത് സിംഗ് സമ്ര പറഞ്ഞു.

Tags