സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില

Record price of gold in the state
Record price of gold in the state

കൊച്ചി: രണ്ടാം ദിവസവും സ്വർണത്തിന്‍റെ റെക്കോഡ് വിലയിൽ മാറ്റമില്ല. പ​വ​ന്​ 60,200 രൂ​പയിലും ഗ്രാമിന് 7,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ബു​ധ​നാ​ഴ്ച ഗ്രാ​മി​ന്​ 75 രൂ​പ​യും പ​വ​ന്​ 600 രൂ​പ​യും വില വ​ർ​ധി​ച്ചാണ് ചരിത്രത്തിൽ ആദ്യമായി റെക്കോർഡിൽ എത്തിയത്. ആദ്യമായാണ് വില പവന് 60,000 രൂപ കടക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്നലെയാണ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച പവന് 59,600 രൂപയായിരുന്നു വില. ഈ വില ചൊവ്വാഴ്ചയും തുടർന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവൻ വില റോക്കോഡിലേക്ക് എത്തിയത്.

ജനുവരി ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തി. അന്ന് പവന് 57,200 രൂപയും ഗ്രാമിന് 7,150 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒക്ടോബർ 31നാണ് പവൻ വില 59,640 രൂപ എന്ന റെക്കോഡിൽ എത്തിയത്.

എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​​രെ​യു​ള്ള സീ​സ​ൺ ഡി​മാ​ൻ​ഡ്, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ, ട്രം​പി​ന്‍റെ ഭ​ര​ണ​ത്തി​ന്​ കീ​ഴി​ലെ പു​തി​യ രാ​ഷ്ട്രീ​യ-​സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ, വ്യാ​പാ​ര യു​ദ്ധ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യവ വി​ല ​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കുന്ന ഘ​ട​ക​ങ്ങ​ളാണ്.

Tags