സ്വര്‍ണവില വീണ്ടും കുതിക്കുന്നു
Nov 22, 2024, 12:22 IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. അഞ്ചുദിവസത്തിനിടെ മാത്രം പവന് വർധിച്ചത് 2320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്.
ഒരു പവൻ സ്വർണത്തിന് ഇന്ന് 57,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7225 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7880 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,160 രൂപയായിരുന്നു.