സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു

gold rate kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520  രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്.

ഈ മാസം ഇതുവരെ 600  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജൂലൈയില് ഇതുവരെ സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6700 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട്  രൂപയാണ് കൂടിയത്. വിപണി വില  97 രൂപയാണ്.
തിരുവനന്തപുരം: സ്‌കൂട്ടില്‍ തിരുവന്തപുരം-ജക്കാര്‍ത്ത വിമാന യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 8,900 രൂപ മാത്രം. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സബ്‌സിഡിയറിയായ സ്‌കൂട്ടിന്റെ ജൂലൈ മാസത്തെ തീമാറ്റിക് വില്‍പനയുടെ ഭാഗമായാണ് ഇളവ്. ഈ പരിമിതകാല പ്രമോഷന്‍ വില്‍പന ജൂലൈ 7 ഞായറാഴ്ച വരെ ലഭ്യമാണ്. ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള 5,900 രൂപയും, വിശാഖപട്ടണത്തില്‍ നിന്നും മെല്‍ബണിലേക്കുള്ള യാത്രയ്ക്ക് 15,900 രൂപയുമാണ് നിരക്ക്.

Tags