സ്വർണവിലയിൽ വർദ്ധനവ്

gold rate

സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർദ്ധിച്ച് 5685 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവില ഉള്ളത്. ദിവസങ്ങളോളം സ്വർണവില നിശ്ചലമായിരുന്നു. ഇതിനുശേഷമാണ് ഇന്ന് വില ഉയർന്നത്.

ആഗോളതലത്തിൽ സ്വർണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കുന്നത്. ട്രോയ് ഔൺസിന് 17.55 ഡോളർ ഉയർന്ന് 1992.8 ഡോളർ എന്നതാണ് ഇന്നത്തെ ആഗോള നിലവാരം. നിർണായക നിലവാരമായ 2000 ഡോളറിലേക്കാണ് വീണ്ടും സ്വർണവില കുതിക്കുന്നത്. ആഗോളതലത്തിൽ വില വർദ്ധിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെളളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79 രൂപയും, 8 ഗ്രാം വെള്ളിക്ക് 632 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

Tags