സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു ; പവന് 66320
Mar 19, 2025, 12:04 IST


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സർവകാല റെക്കോർഡും മറികടന്നാണ് സ്വർണവില മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
66320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് ഇന്ന് ഉയർന്നത്. 8290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.