സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

gold
gold

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6400 രൂപ നൽകണം. പവന് 51200 രൂപയാണ് വില. 

കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 6,320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. ഇതോടെ പവന് 160 രൂപയും കുറഞ്ഞു. ഇതോടെ 50,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 

ഇന്നത്തെ വെള്ളി വില ഗ്രാമിന് 91 രൂപയും കിലോഗ്രാമിന് 91,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Tags