സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു : പവന് 56480
Sep 25, 2024, 10:54 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ച് സംസ്ഥാനത്തെ സ്വർണവില ഇന്ന് 56480 രൂപയിലാണ് എത്തി നിൽക്കുന്നത്. 7060 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.
ഈ മാസത്തിൻ്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടിയായി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് 55,000 കടന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് വിലവർധനവ് ഇനിയും മുന്നേറുമെന്ന സൂചന ലഭിച്ചത്.