സ്വർണവിലയിൽ വർധന

gold
gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചത്. 57,800 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7,225 രൂപയായി.

gold price

അതേസമയം, വെള്ളി വില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ നിൽക്കുകയാണ്. ജനവരി ഒന്നിന് പവന് 57,200 രൂപ ആയിരുന്നു വില. രണ്ടാം ദിനം പവന് 220 വർധിച്ച് ഒരു പവൻ സ്വർണത്തിന് 57,440 രൂപയായിരുന്നു.

Tags