​സംസ്ഥാനത്ത് സ്വർണത്തിന് ഒരുമണിക്കൂറിനിടെ വിലയിൽ ഏറ്റക്കുറച്ചിൽ
gold1

കൊച്ചി: സ്വർണത്തിന് ഒരുമണിക്കൂറിനിടെ വിലയിൽ ഏറ്റക്കുറച്ചിൽ. രാവിലെ 9.17ന് ഗ്രമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഒരുഗ്രാമിന് 4,725 രൂപയും 37,800 രൂപയും ആയി. എന്നാൽ, ഒരുമണിക്കൂർ പിന്നിട്ടതോടെ 10.38ന് പവന് 240 കൂടി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ പവന് 38,040 രൂപയും ഗ്രാമിന് 4,755 രൂപയുമായി. ഫലത്തിൽ ഇന്ന് പവന് 80 രൂപയാണ് പവന് കുറഞ്ഞത്.

ഇന്നലെ 38,120 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന് വില. ആഗസ്റ്റ് 4ന് 38200, ആഗസ്റ്റ് മൂന്നിന് 37,720, ആഗസ്റ്റ് രണ്ടിന് 37880 എന്നിങ്ങനെയായിരുന്നു പവന് വില. ഈ മാസം ഒന്നാം തീയതിയാണ് സ്വർണത്തിന് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് -പവന് 37680 രൂപയായിരുന്നു അന്ന്. 

Share this story