സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു ; പവന് 53,480

gold rate kerala


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 160  രൂപയാണ് വർധിച്ചത്. ഇന്നലെ 200  രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന്  6665 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയായി. വെള്ളിയുടെ വില കുത്തനെ ഉയർന്നു. മൂന്ന് രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 100 രൂപയാണ്. 

Tags