സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
Tue, 24 Jan 2023

ഗ്രാമിന് 35 രൂപ കൂടി 5270 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് 42,160 രൂപയാണ് ഇന്നത്തെ വില. പവന് ഇന്ന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ഗ്രാമിന് 35 രൂപ കൂടി 5270 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുമ്പ് സ്വർണവില പവന് 42,000 രൂപയായത്.
കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കുത്തിനെ കൂടിയത്. ഒരു പവൻ സ്വർണത്തിന് 41,880 രൂപയായിരുന്നു ഇന്നലെ വരെ വില.