ഇരുചക്രവാഹനങ്ങളുടെ ഓൺലൈൻ വിപണി ഒരുക്കി ഫ്ലിപ്പ്കാർട്ട്

Flipkart has created an online marketplace for two-wheelers
Flipkart has created an online marketplace for two-wheelers

തിരുവനന്തപുരം: ഇരുചക്രവാഹന വിപണിയിൽ ഓൺലൈൻ മുന്നേറ്റവുമായി ഫ്ലിപ്പ്കാർട്ട്. ഹീറോ, ജാവ, യെസ്ഡി, ബജാജ്, ടിവിഎസ്, ഒല, എഥർ, ചേതക്, വിദ തുടങ്ങിയ മുൻനിര കമ്പനികളുടെ പെട്രോൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ മികച്ച വിലയിൽ ഓഫറുകളോടെ ലഭ്യമാക്കുകയാണ് ഫ്ലിപ്പ്കാർട്ട്. 

രാജ്യവ്യാപകമായി 700-ലധികം നഗരങ്ങളിൽ ഡെലിവറി സംവിധാനം ഒരിക്കിയിട്ടുണ്ട്. ഓഡിയോ/വീഡിയോ മാർഗ്ഗനിർദ്ദേശത്തിലൂടെ, ഉപഭോക്താക്കൾക്ക് വീട്ടിലെ ഇരുന്നുകൊണ്ട് തന്നെ ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, ഫിനാൻസിങ് എന്നീ മുഴുവൻ വാങ്ങൽ പ്രക്രിയയും പൂർത്തിയാക്കാനാകും. കൂടാതെ, 3D, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള നൂതന ഫീച്ചറുകൾ ഇരുചക്രവാഹനങ്ങളെ നന്നായി മനസിലാക്കാനും സഹായിക്കും.

ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, പ്രമുഖ ബാങ്കുകളിൽ നിന്നുള്ള പ്രത്യേക ഡീലുകൾ, സൂപ്പർ കോയിൻസ് വഴിയുള്ള ലോയൽറ്റി ആനുകൂല്യങ്ങൾ, താങ്ങാനാവുന്ന ഫിനാൻസിംഗ് ഓപ്ഷനുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രയോജനം നേടാം.

Tags