അമ്പത്തൂരില്‍ ഫെഡറല്‍ സ്‌കില്‍ അക്കാദമിക്ക് തുടക്കമായി

അമ്പത്തൂരില്‍ ഫെഡറല്‍ സ്‌കില്‍ അക്കാദമിക്ക് തുടക്കമായി

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗം നടപ്പിലാക്കുന്ന ഫെഡറല്‍ സ്‌കില്‍ അക്കാദമിയുടെ തമിഴ്നാട്ടിലെ രണ്ടാമത്തെ സെന്റര്‍ അമ്പത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. അമ്പത്തൂര്‍ എംഎല്‍എ ജോസഫ് സാമുവേല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഫെഡറല്‍ ബാങ്കിന്റെ ഉദ്യമം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് സീനിയര്‍  വൈസ് പ്രസിഡന്റും ചെന്നൈ സോണല്‍ മേധാവിയുമായ ഇക്ബാല്‍ മനോജ് അധ്യക്ഷത വഹിച്ചു.

യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് ഫെഡറല്‍ ബാങ്ക് സ്‌കില്‍ അക്കാദമികൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തെ ആറോളം സെന്ററുകള്‍  വഴി സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. സംരംഭകത്വ കോഴ്‌സുകള്‍ക്ക് പുറമെ സ്വയം തൊഴില്‍ പരിശീലനവും സെന്ററുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍ വിഭാഗം ഹെഡ് അനില്‍ സി ജെ അക്കാദമിയിലെ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൊക്കേഷണല്‍ ട്രെയിനിങ് നല്‍കാന്‍ ഫെഡറല്‍ ബാങ്കുമായി സഹകരിക്കുന്ന എസ്ബി ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ റിസോഴ്‌സിന്റെ സിഎംഡി ആര്‍ ബാലചന്ദ്രന്‍, അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി അരവിന്ദ്, തമിഴ്‌നാട് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അഡിഷണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ എം കണ്ണന്‍, ചെന്നൈ മെറ്റ്കോ ഡയറക്ടര്‍ സി രംഗനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Tags