ഫെഡറൽ ബാങ്കും ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസും ബാങ്കഷ്വറൻസ് പങ്കാളിത്തത്തിൽ

ssss

കൊച്ചി: ഇടപാടുകാർക്ക്  വൈവിധ്യമാർന്ന ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി  മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ലൈഫ് ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസുമായി ധാരണയിലെത്തി. ഈ ബാങ്കഷ്വറൻസ് സഹകരണത്തിലൂടെ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിന്റെ വിവിധ ഇൻഷുറൻസ് ഉത്പന്നങ്ങൾ  ഫെഡറൽ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള ശാഖകൾ വഴി ലഭ്യമാകും. ടേം ഇൻഷുറൻസ്, വിവിധ നിക്ഷേപ പദ്ധതികൾ, റിട്ടയർമെന്റ്, പെൻഷൻ പദ്ധതികൾക്കൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും, വരുമാനം നൽകുന്ന നിക്ഷേപവും ആരോഗ്യ പരിരക്ഷയും ഒന്നിച്ചു ലഭിക്കുന്ന പരം രക്ഷക് പോലുള്ള വൈവിധ്യമാർന്ന പദ്ധതികളും  ലഭ്യമാണ്.

വിപണിയിൽ ലഭിക്കാവുന്ന മികച്ച ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ  ഇടപാടുകാർക്ക് ലഭ്യമാക്കുകയാണ് ടാറ്റ എഐഎയുമായുള്ള ബാങ്കഷ്വറൻസ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണെന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാരുടെ സാമ്പത്തിക സുരക്ഷയും വെൽത്ത് മാനേജ്മെന്റും മെച്ചപ്പെടുത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.

സാങ്കേതികവിദ്യാ സൗഹൃദ സേവനങ്ങളിൽ മുൻനിരയിലുള്ള ഫെഡറൽ ബാങ്കുമായി ദീർഘകാല ഇൻഷുറൻസ് സേവന പങ്കാളിത്തമുണ്ടാക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഒഫീസർ രമേശ് വിശ്വനാഥൻ പറഞ്ഞു. തങ്ങളുടെ വൈവിധ്യമാർന്ന ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളിലൂടെ ഫെഡറൽ ബാങ്ക് ഇടപാടുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags