ജൂലൈ ഒന്ന് മുതൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ മാറ്റം
credit

മുംബൈ: ജൂലൈ ഒന്ന് മുതൽ രാജ്യത്തെ ഓൺലൈൻ ഇടപാടുകളിൽ മാറ്റം വരുന്നു. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വിവിധ വെബ്റ്റൈുകൾക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ സാധിക്കില്ല. കാർഡ് നമ്പർ, എക്സ്പിരി ഡേറ്റ് എന്നിങ്ങനെ ഭാവിയിലെ ഇടപാടുകൾക്കായി വിവരങ്ങളൊന്നും സൂക്ഷിക്കാനാവില്ല. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്നത് ഡാറ്റ ചോർത്തിലിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിയമം നിലവിൽ വന്നാൽ ഒരു ഓൺലൈൻ മെർച്ചന്റ്, പേയ്‌മെന്റ് ഗേറ്റ് വേ സൈറ്റുകൾക്കും കാർഡ് ഡാറ്റ അവരുടെ സെർവറിൽ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. പകരമായി വിവരങ്ങൾ ഡിജിറ്റൽ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷൻ ആർബിഐ നൽകുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാൽ തങ്ങളുടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇത് നിർബന്ധമല്ലെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നുണ്ട്.

അക്കൗണ്ട് എടുക്കുമ്പോൾ ഉപഭോക്താവ് ഇത്തരത്തിൽ ടോക്കണൈസേഷനുള്ള ഓതറൈസേഷൻ നൽകാത്തതിനാലാണ് ഇത് നിർബന്ധമാക്കാത്തത്. എന്നാൽ ടോക്കണൈസേഷൻ നടത്തിയാൽ സി.വി.വി അല്ലെങ്കിൽ ഒടിപി ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്താൻ സാധിക്കും. ടോക്കണൈസേഷൻ ചെയ്തില്ലെങ്കിൽ കാർഡ് നമ്പർ, എക്‌സ്പിയറി ഡേറ്റ്, സിവിവി, ഒടിപി എന്നിവ നൽകി ട്രാൻസാക്ഷൻ പൂർത്തീകരിക്കാൻ സാധിക്കും. 

Share this story