കേരള ബാങ്ക് സഹകരണ മേഖലയ്ക്കാകെ അനുകരണീയ മാതൃക: മുഖ്യമന്ത്രി

Kerala Bank is a role model for the entire cooperative sector: Chief Minister
Kerala Bank is a role model for the entire cooperative sector: Chief Minister

കണ്ണൂര്‍: കേരള ബാങ്ക് സഹകരണ മേഖലയ്ക്കാകെ അനുകരണീയ മാതൃകയാsWണെന്ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു വർഷത്തെ കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷത്തെ പ്രവർത്തനം കൊണ്ട് തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കേരള ബാങ്കിന് കഴിഞ്ഞു.   രൂപീകരണശേഷം നിക്ഷേപത്തിലും വായ്പയിലും ആകെ ബിസിനസ്സിലും ക്രമാനുഗതമായ വളർച്ച നേടാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്പാ നിക്ഷേപ അനുപാതമുള്ള ബാങ്ക് കേരള ബാങ്കാണ്.  കാർഷികമേഖലയിൽ കേരള ബാങ്ക് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും നബാർഡിൻ്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എ.ഐ.എഫ്) പദ്ധതി പ്രകാരം രാജ്യത്ത് കൂടുതൽ വായ്പ നൽകിയത്  കേരള ബാങ്കാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നും നിക്ഷേപങ്ങൾക്ക് സർക്കാരാണ് ഗ്യാരണ്ടിയെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. മിനിസ്ടേഴ്സ് ട്രോഫി വിതരണവും, കേരള ബാങ്ക് എക്സലൻ സ് അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്ക്കു്ള്ള ജില്ലാതല എക്സലന്സ്് അവാര്ഡുകള്‍  നബാര്‍ഡ്  സിജിഎം ശ്രീ  ബൈജു എൻ കുറുപ്പ് , കേരളാ ബാങ്ക് പ്രസിഡന്‍് ശ്രീ. ഗോപി കോട്ടമുറിക്കല്‍,  ബോര്ഡ് ഓഫ് മാനേജ്മെന്റ്  ചെയര്മാന്‍ . വി രവീന്ദ്രന്‍,    കേരള ബാങ്ക്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ജോർട്ടി എം ചാക്കോ എന്നിവര്‍ വിതരണം ചെയ്തു. സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. വീണ എന്‍ മാധവന്‍ ഐ.എ.എസ്,   കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്വ അഡ്വ. കെ.കെ രത്നകുമാരി, കേരള ബാങ്ക്  ഡയറക്ടർ ശ്രീമതി. കെ.ജി. വത്സലകുമാരി എന്നിവര്‍ സംസാരിച്ചു.

ബാങ്കിലെ മികച്ച റീജിയണല്‍ ഓഫീസിനുള്ള മിനിസ്ടേഴ്സ് ട്രോഫി  പാലക്കാടിനും, മികച്ച സി.പി.സിയ്ക്കുള്ള  മിനിസ്ടേഴ്സ് ട്രോഫി  കണ്ണൂരിനും, മികച്ച ശാഖയ്ക്കുള്ള മിനിസ്ടേഴ്സ് ട്രോഫി  വയനാട് ജില്ലയിലെ മീനങ്ങാടി ശാഖയ്ക്കും സമ്മാനിച്ചു.

സംസ്ഥാനത്തെ മികച്ച പ്രാഥമിക  കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകളിൽ ഒന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ ഏറാമല സർവീസ് സഹകരണ ബാങ്കിനും, രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ സർവീസ് സഹകരണ ബാങ്കിനും, മൂന്നാം സ്ഥാനം തൃശ്ശൂര്‍ ജില്ലയിലെ പരിയാരം സർവീസ് സഹകരണ ബാങ്കിനും വിതരണം ചെയ്തു.

സംസ്ഥാനത്തെ മികച്ച അർബൻ സഹകരണ ബാങ്കുകൾക്കുള്ള അവാർഡിൽ ഒന്നാം സ്ഥാനം ഏറണാകുളം ജില്ലയിലെ  പീപ്പിൾസ് അർബൻ കോ-ഓപ്പറ്റേറ്റീവ് ബാങ്കിനും, രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ കൊല്ലം അർബൻ കോ-ഓപ്പറ്റേറ്റീവ് ബാങ്കിനും, മൂന്നാം സ്ഥാനം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം കോ-ഓപ്പറ്റേറ്റീവ് അർബൻ ബാങ്കിനും വിതരണം ചെയ്തു.

സംസ്ഥാന തലത്തില്‍ മികച്ച നെല്‍  കർഷനായി തെരെഞ്ഞെടുക്കപ്പെട്ട പാലക്കാട് ജില്ലയിലെ  ശ്രീ. ഷാബുമോന്‍. S മികച്ച ക്ഷീര കര്ഷികയായി തെരെഞ്ഞെടുക്കപ്പെട്ട കോട്ടയം ജില്ലയിലെ ശ്രീമതി രശ്മി മാത്യു, മികച്ച പച്ചക്കറി കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ശ്രീ. പദ്മനാഭന്‍ റ്റി, മികച്ച സമ്മിശ്ര കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട  വയനാട് ജില്ലയിലെ ശ്രീ. സുനിൽകു‍മാര്‍, മികച്ച മത്സ്യ കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിലെ ശ്രീ. ശശീന്ദ്രന്‍ കെ, മികച്ച തോട്ടവിള കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട കാസറഗോഡ് ജില്ലയിലെ ശ്രീ. ഗോപാലകൃഷ്ണ ശർമ എന്നിവര്ക്കുളള അവാർഡും  ചടങ്ങില്‍ വിതരണം ചെയ്തു

Tags