33,000 കോടി രൂപ സമാഹരിക്കാൻ ബോണ്ടുകൾ വിൽക്കാൻ കേന്ദ്രം

google news
money1

ന്യൂഡൽഹി : ബോണ്ടുകൾ വിറ്റഴിച്ച് 33,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ. ബോണ്ടുകളുടെ ലേലം ഇന്ന് നടക്കും. ആർബിഐ ആയിരിക്കും ലേലം കൈകാര്യം ചെയ്യുക. 6.54 ശതമാനം മുതൽ 7.10 ശതമാനം വരെയുള്ള നാല് സർക്കാർ സെക്യൂരിറ്റികൾ (G-secs) RBI-യുടെ കോർ ബാങ്കിംഗ് സൊല്യൂഷൻ (E-Kuber) സിസ്റ്റത്തിലൂടെ ഒന്നിലധികം വില അടിസ്ഥാനമാക്കിയുള്ള രീതികളിലൂടെ ആയിരിക്കും ലേലം ചെയ്യുക. ഡീലന്മാർക്ക് ഇലക്ട്രോണിക് ബിഡ്ഡുകൾ ലേലത്തിൽ സമർപ്പിക്കാം. 

അതേസമയം. ആർബിഐ ഇന്ന്  റിപ്പോ നിരക്ക്  ഉയർത്തി.  50 ബേസിസ് പോയിന്റ് വർധനവാണ് ഉണ്ടായത്. 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 5.40 ലാണ് റിപ്പോ. ഓഗസ്റ്റ് മൂന്നിന് ആർബിഐ ധന നയ യോഗം ആരംഭിച്ചിരുന്നു. പോളിസി നിരക്ക് വർധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്  അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാമത്തെ നിരക്ക് വര്ധനയാണിത്. 

രാജ്യത്തെ നടപ്പ് സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 6.7 ശതമാനം ആയിരിക്കുമെന്നും  2023-24 സാമ്പത്തിക വർഷത്തിൽ ഇത് 5 ശതമാനവും ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ മെയ് മാസത്തിൽ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ  വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ജൂണിൽ ആർബിഐ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപോ 4.90 ശതമാനമാക്കി. 

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐക്ക് നിരക്ക് ഉയർത്താതെ മറ്റ് മാർഗങ്ങളില്ല. രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തിലെ 7.04 ശതമാനവുമായി താരതമ്യം ചെയ്താൽ ജൂണിൽ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പം ഉള്ളത്. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അപ്രതീക്ഷിത പണ നയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയത്. 

Tags