പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം
7j

ന്യൂഡൽഹി : പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി  ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി ബില്ലുകൾ അടയ്ക്കാൻ ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ ബില്ലുകളും വിവിധ യൂട്ടിലിറ്റി ബില്ലുകളും വായ്പകളും ഇനി മുതൽ പ്രവാസികൾക്ക് തടസ്സമില്ലാതെ നേരിട്ട് അടയ്ക്കാൻ സാധിക്കും. 

Share this story