ജീവനക്കാർക്കുള്ള ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ

apple first

ജീവനക്കാർക്കുള്ള ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ. ചെലവ് ചുരുക്കന്നതിന്റെ ഭാഗമായാണ് ചില ജീവനക്കാർക്കുള്ള ബോണസുകളുടെ എണ്ണം കുറച്ചത്. ഒപ്പം ആപ്പിൾ നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില കോർപ്പറേറ്റ് ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനുകളും ആപ്പിൾ വർഷത്തിൽ രണ്ടുതവണയിൽ നിന്ന് വർഷത്തിൽ ഒരിക്കലാക്കി മാറ്റി എന്നാണ് റിപ്പോർട്ട്.  

ആപ്പിളിലെ മിക്ക ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനും ഇതിനകം തന്നെ വർഷത്തിൽ ഒരു തവണയാക്കി കഴിഞ്ഞു. കൂടാതെ, ആപ്പിൾ കൂടുതൽ തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കമ്പനി ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

മെറ്റാ, ആമസോൺ, ഗൂഗിൾ തുടങ്ങിയ സാങ്കേതിക എതിരാളികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമ്പോൾ, ആപ്പിൾ ഇതുവരെ പിരിച്ചുവിടലുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 40% ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു.

Share this story