82 ശതമാനം വരെ വിലക്കിഴിവോടെ ഇയര്‍ബഡ്‌സ്; ഓഫറുകള്‍ വാരിവിതറി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍
ദില്ലി: ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024 പുരോഗമിക്കുകയാണ്. 82 ശതമാനം വരെ വിലക്കിഴിവോടെ ഇയര്‍ബഡ്‌സ് ഈ പ്രത്യേക വില്‍പന കാലയളവില്‍ വാങ്ങാന്‍ കഴിയും. ഇതിന് പുറമെ വയേര്‍ഡ് ഇയര്‍ഫോണുകള്‍ക്കും വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്കും നെക്ക് ബാന്‍ഡുകള്‍ക്കും വമ്പിച്ച ഓഫറുകളുണ്ട്.
ആപ്പിള്‍, സാംസങ്, ബോട്ട്, ജെബിഎല്‍, നോയ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഇയര്‍ബഡ്‌സുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ലുണ്ട്. മികച്ച വിലയില്‍ ഉയര്‍ന്ന നിലവാരമുള്ള ഇയര്‍ബഡ്‌സുകള്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണിത്. 3,499 രൂപ എംആര്‍പിയുള്ള നോയിസിന്‍റെ ഇയര്‍ബഡ്‌സ് 899 രൂപയ്ക്കും 5,999 രൂപ വിലയുള്ള ബോള്‍ട്ടിന്‍റെ ഇയര്‍ബഡ്‌സ് 1,498 രൂപയ്ക്കും 4,990 രൂപ വിലയുള്ള ബോട്ടിന്‍റെ ഇയര്‍ബഡ്‌സ് 999 രൂപയ്ക്കും 8,999 രൂപ വിലയുള്ള ജെബിഎല്ലിന്‍റെ ഇയര്‍ബഡ്‌സ് 2,999 രൂപയ്ക്കും 12,990 രൂപ വിലയുള്ള സോണിയുടെ ഇയര്‍ബഡ്‌സ് 6,988 രൂപയ്ക്കും 2,299 രൂപ വിലയുള്ള വണ്‍പ്ലസിന്‍റെ ഇയര്‍ബഡ്‌സ് 1,599 രൂപയ്ക്കും ലഭിക്കുമെന്ന് ആമസോണ്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പറയുന്നു.
അതേസമയം വയേര്‍ഡ് ഇയര്‍ഫോണുകള്‍ക്കും ആമസോണ്‍ ഫെസ്റ്റിവല്‍ സെയില്‍ കാലയളവില്‍ ഓഫര്‍ നല്‍കുന്നുണ്ട്. ഇത്തരം ഇയര്‍ഫോണുകള്‍ക്ക് 73 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. സോണി, ജെബിഎല്‍, ബോട്ട്, റിയല്‍മീ തുടങ്ങിയ പ്രധാന കമ്പനികളുടെ വയേര്‍ഡ് ഇയര്‍ഫോണുകള്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. ഇതിന് പുറമെ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്കും ഓഫറുണ്ട്. 47 ശതമാനം വരെയാണ് വിലക്കിഴിവ്. സോണി, ബോട്ട്, ജെബിഎല്‍, തുടങ്ങിയ പ്രമുഖ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഈ വിഭാഗത്തിലും ലഭ്യം. ബോട്ട്, സോണി, ജെബിഎല്‍, നോയ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ നെക്ക് ബാന്‍ഡുകള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ കിട്ടും.