പ്രൈം ഷോപ്പിംഗ് എഡീഷൻ അവതരിപ്പിച്ച് ആമസോൺ

dfh

കൊച്ചി: ഷോപ്പിംഗ് അനുഭവം മികച്ചതാക്കുവാനായി ആമസോൺ പ്രൈം ഷോപ്പിംഗ് എഡീഷൻ അവതരിപ്പിച്ചു. വേഗത്തിലുള്ള ഷിപ്പിംഗും ഷോപ്പിംഗും ആനുകൂല്യങ്ങൾ മാത്രം തേടുന്ന  ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകമായുള്ളതാണ് 399 രുപയുടെ വാർഷിക മെംബർഷിപ് വരുന്ന പ്രൈം ഷോപ്പിംഗ് എഡീഷൻ.

ഈ മെംബർഷിപ് പ്ലാനിൽ വീഡിയോ അല്ലെങ്കിൽ ആമസോൺ മ്യൂസിക് പോലെയുള്ള ഏതെങ്കിലും ഡിജിറ്റൽ അല്ലെങ്കിൽ വിനോദ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതല്ല. പ്രൈം  ഷോപ്പിംഗ് എഡീഷൻ ഡിജിറ്റൽ അല്ലെങ്കിൽ വിനോദ ആനുകൂല്യങ്ങളോട് താല്പര്യം കുറവുള്ള, എന്നാൽ ഓൺലൈൻ ഷോപ്പിംഗ് ആഗ്രഹമുള്ള ആൻഡ്രോയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് വണ്ടി പ്രേത്യേകം സജ്ജമാക്കിയതാണിതെന്ന്  ആമസോൺ പ്രൈം വൈസ് പ്രസിഡന്റ് ജമീൽ ഘാനി പറഞ്ഞു.

2016 ൽ ഇന്ത്യയിൽ അവതരിപ്പിച്ച ആസമോൺ പ്രൈം മിനിമം പരിധിയില്ലാതെ കാർട്ട് ഓർഡറിന്മേൽ ആമസോണിൽ പത്തുലക്ഷത്തിലധികം വരുന്ന ഉല്പന്നങ്ങൾക്ക് അന്നേ ദിവസം തന്നെ ഡിലിവറിയും നാല്പതുലക്ഷത്തിലധികം ഉല്പന്നങ്ങൾക്ക് 1-ദിവസം കഴിഞ്ഞുള്ള ഡിലിവറി, പ്രൈം ഡേയും ഗ്രേറ്റ് ഇൻഡ്യൻ ഫെസ്റ്റിവലും പോലുള്ള ഷോപ്പിംഗ് പരിപാടികൾ മുൻകൂട്ടി ലഭ്യത, പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിംഗ് പോലുള്ള വിനോദ നേട്ടങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags