അലക്സയ്ക്ക് ആറു വയസ്: ഇക്കോ, ഫയര്‍ ടിവി, അലക്സ സ്മാര്‍ട്ട് ഹോം കോമ്പോകള്‍ തുടങ്ങിയവയില്‍ 72 മണിക്കൂര്‍ നീളുന്ന വമ്പന്‍ ഡീലുകള്‍

google news
dsg

കൊച്ചി: അലക്സ ഇന്ത്യയില്‍ അവതരിപ്പിച്ചതിന്‍റെ ആറു വര്‍ഷങ്ങള്‍ ആമസോണ്‍ ആഘോഷിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറെ എളുപ്പത്തിലാക്കുകയും അതില്‍ വിനോദത്തിന്‍റെ ഘടകം കൂട്ടിച്ചേര്‍ക്കുകയും ചെയ്ത അലക്സ കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിശ്വസ്ത പങ്കാളിയായി മാറി. ഇന്ത്യയിൽ ആറു വർഷങ്ങള്‍ പൂർത്തിയാകുന്ന അവസരത്തില്‍ അലക്സ സൗകര്യമുള്ള ഡിവൈസുകളില്‍ ആമസോണ്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു.

2024 ഫെബ്രുവരി ഒന്‍പതിന് പുലര്‍ച്ചെ 12.00 മണി മുതല്‍ ഫെബ്രുവരി 11 രാത്രി 11.59 വരെയുള്ള 72 മണിക്കൂര്‍ നേരത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ആമസോണ്‍ഡോട്ട്ഇന്നിൽ ലഭ്യമാണ്. അലക്സ ഡിവൈസുകള്‍ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും.

അലക്സ സ്മാര്‍ട്ട് ഹോം കോമ്പോയില്‍ 49 ശതമാനം ഇളവാണ് ലഭിക്കുക. ക്ലോക്കോടു കൂടിയ ഫോര്‍ത്ത് ജനറേഷന്‍ ഇക്കോ ഡോട്ടും വിപ്രോ സിമ്പിള്‍ സെറ്റ്അപ് 9 വാട്ട് സ്മാര്‍ട്ട് ബള്‍ബും കൂടി 3,899 രൂപയ്ക്കും  ഇക്കോ പോപ്, വിപ്രോ സിമ്പിള്‍ സെറ്റ്  അപ് 9 വാട്ട് സ്മാര്‍ട്ട് ബള്‍ബ് എന്നിവ 3,599 രൂപയ്ക്കും ലഭിക്കും. ഫിഫ്ത്ത് ജനറേഷന്‍ ഇക്കോ ഡോട്ട്, വിപ്രോ സിമ്പിള്‍ സെറ്റ് അപ് 9 വാട്ട് സ്മാര്‍ട്ട് ബള്‍ബ് എന്നിവ 32 ശതമാനം ഇളവോടു കൂടി  5,099രൂപയ്ക്ക് ലഭിക്കും. ക്ലോക്കോടു കൂടിയ ഫോര്‍ത്ത് ജനറേഷന്‍ ഇക്കോ ഡോട്ട്  31 ശതമാനം ഇളവോടുകൂടി 3,749 രൂപയ്ക്ക് ലഭിക്കും.

ഫിഫ്ത്ത് ജനറേഷന്‍ ഇക്കോ ഡോട്ട് വിത് അലക്സ പത്തു ശതമാനം ഇളവോടു കൂടി 4,949 രൂപയ്ക്ക് ലഭിക്കും. സെക്കന്‍ഡ് ജനറേഷന്‍ ഇക്കോ ഷോ5 33 ശതമാനം ഇളവോടു കൂടി 5,999 രൂപയ്ക്കും ഇക്കോ ഷോ8 39 ശതമാനം ഇളവോടു കൂടി 8,499 രൂപയ്ക്കും ലഭിക്കും.

ഫയര്‍ ടിവി സ്റ്റിക്ക് 40 ശതമാനം ഇളവോടു കൂടി 2,999 രൂപയ്ക്കും പുതിയ അലക്സ വോയ്സ് റിമോട്ട് ലൈറ്റോടു കൂടിയ ഫയര്‍ ടിവി സ്റ്റിക്ക് ലൈറ്റ് 35 ശതമാനം ഇളവില്‍ 2,599 രൂപയ്ക്കും ലഭിക്കും. അലക്സ വോയ്സ് റിമോട്ടോടു കൂടിയ ഫയര്‍ ടിവി സ്റ്റിക്ക് 4കെ 33 ശതമാനം ഇളവില്‍ 3,999 രൂപയ്ക്കും ലഭിക്കും.  കൂടാതെ റെഡ്മിയുടെ ബില്‍റ്റ് ഇന്‍ ഫയര്‍ ടിവിയോടു കൂടിയ സ്മാര്‍ട്ട് ടിവികള്‍ക്ക് 45 ശതമാനം വരെ ഇളവ് ലഭിക്കും.ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍ വാങ്ങുമ്പോള്‍ മൂന്നു മാസത്തെ സൗജന്യ ഓഡിബിള്‍ മെമ്പര്‍ഷിപ്പും ലഭിക്കും. ഷോപ് ചെയ്യുന്നതിനായി www.amazon.in/alexaanniversary എന്ന പേജ് സന്ദർശിക്കുക.

Tags