പുത്തൻ റീച്ചാർജ് പ്ലാനുമായി എയർടെൽ

airtel
airtel

മുംബൈ: ഉപഭോക്താക്കൾക്ക് പുതിയ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ എയർടെൽ ഒട്ടും പിന്നിലല്ല. ഇപ്പോൾ വീണ്ടും പുത്തൻ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഭാരതി എയർടെൽ. ദിവസവും രണ്ട് ജിബി ഡാറ്റയും മറ്റ് ആനൂകൂല്യങ്ങളും അടങ്ങുന്ന 28 ദിവസ വാലിഡിറ്റിയിലുള്ള 398 രൂപയുടെ റീച്ചാർജ് പ്ലാനാണ് എയർടെൽ കൊണ്ടുവന്നിരിക്കുന്നത്.

അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോൾ, സൗജന്യ റോമിംഗ്, ദിവസവും 2 ജിബി 5ജി ഡാറ്റ, ദിവസംതോറും 100 വീതം സൗജന്യ എസ്എംഎസ് എന്നിവയാണ് പുതിയ 398 രൂപ റീച്ചാർജ് പ്ലാനിൽ ഉള്ളത്. 28 ദിവസത്തേക്ക് ഹോട്ട്‌സ്റ്റാർ മൊബൈൽ സേവനവും ഈ പ്ലാനിൽ ലഭിക്കും. ഒരൊറ്റ ഡിവൈസിൽ മാത്രമായിരിക്കും ഹോട്ട്‌സ്റ്റാർ ലഭിക്കുക. മൂന്ന് മാസത്തേക്ക് ഹോട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ എടുക്കണമെങ്കിൽ 149 രൂപ നൽകേണ്ട സ്ഥാനത്താണ് എയർടെൽ വമ്പൻ ഓഫർ വച്ചുനീട്ടിയിരിക്കുന്നത്.

Tags