എയര്‍ ഇന്ത്യയും വെര്‍ട്ടയില്‍ ടെക്നോളജീസും പങ്കാളിത്തം പ്രഖ്യാപിച്ചു

Air India and Vertail Technologies announce partnership
Air India and Vertail Technologies announce partnership

കൊച്ചി : ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) സേവന ദാതാക്കളായ വെര്‍ട്ടെയില്‍ ടെക്‌നോളജീസ്, എയര്‍ ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതുവഴി വെര്‍ട്ടെയിലിന്റെ എന്‍ഡിസി പ്ലാറ്റ്ഫോമായ വെര്‍ട്ടെയില്‍ ഡയറക്ട് കണക്റ്റിലൂടെ എയര്‍ ഇന്ത്യയുടെ ഓഫറുകളും അനുബന്ധ സേവനങ്ങളും ആക്‌സസ് ചെയ്യാന്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് സാധിക്കും. പ്ലാറ്റ്ഫോമിന്റെ റീഫണ്ട്, റീഇഷ്യു പ്രോസസ്സിംഗ്, സ്ട്രീംലൈന്‍ഡ് യാത്രാ മാനേജ്മെന്റ്, തടസ്സപ്പെടുത്തല്‍ അറിയിപ്പുകള്‍ എന്നിങ്ങനെയുള്ള ഓട്ടോമേറ്റഡ് ഫീച്ചറുകള്‍ വെര്‍ട്ടെയില്‍ ഡയറക്ട് കണക്റ്റില്‍ ലഭ്യമാണ്.

വെര്‍ട്ടെയില്‍ ഡയറക്ട് കണക്റ്റിലൂടെ ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ചോയ്സുകളും ഷോപ്പിംഗ് അനുഭവവും ആസ്വദിക്കാനാകുമെന്ന് വെര്‍ട്ടെയില്‍ ടെക്നോളജീസിന്റെ സിഇഒയും സ്ഥാപകനുമായ ജെറിന്‍ ജോസ് പറഞ്ഞു.

50-ലധികം ആഗോള എയര്‍ലൈന്‍ പങ്കാളിത്തത്തോടെ, ലോകമെമ്പാടുമുള്ള ട്രാവല്‍ സെല്ലര്‍മാരെ പുതിയ റീട്ടെയില്‍ അധിഷ്ഠിത ബിസിനസ്സ് മോഡലിലേക്ക് പരിധികളില്ലാതെ പരിവര്‍ത്തനം ചെയ്യാന്‍ ശാക്തീകരിക്കുന്നതില്‍ വെര്‍ട്ടെയ്ല്‍ മുന്‍പന്തിയിലാണ്.

Tags