എയർ ഇന്ത്യ വിമാനം യാത്രക്കിടെ ആകാശചുഴിയിൽപ്പെട്ട് ആടിയുലഞ്ഞു ; ഏഴ് യാത്രക്കാർക്ക് പരിക്ക്

google news
air india

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം യാത്രക്കിടെ ആകാശചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഏഴോളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്തിലാണ് യാത്രാ മധ്യേ പ്രക്ഷുബ്ധത അനുഭവപ്പെട്ടത്.

സംഭവത്തിൽ സാരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഡ്‌നി വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായും എയർ ഇന്ത്യാ വൃത്തങ്ങൾ അറിയിച്ചു. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിട്ടില്ല.

Tags