ഏറ്റവും ധനികനായ എന്‍ആര്‍ഐ ആയി വിനോദ് ശാന്തിലാല്‍ അദാനി; ഗൗതം അദാനിയുടെ സഹോദരന്‍
gautam

ഏറ്റവും ധനികനായ എന്‍ആര്‍ഐയായി വിനോദ് ശാന്തിലാല്‍ അദാനി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് ശാന്തിലാല്‍ അദാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റാണ് ഏറ്റവും ധനികനായ എന്‍ആര്‍ഐയായി വിനോദിന്റെ പേര് പട്ടികപ്പെടുത്തിയത്

വിനോദ് ശാന്തിലാല്‍ അദാനിയുടെ സ്വത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 850 ശതമാനത്തോളം വര്‍ധിച്ചെന്നാണ് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് കണ്ടെത്തുന്നത്. വിനോദ് അദാനിയുടെ ആസ്തി അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 151,200 കോടി രൂപയില്‍ നിന്ന് 169,000 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വിനോദ് ശാന്തിലാല്‍ അദാനി ആറാം സ്ഥാനത്താണുള്ളത്.

അതേസമയം ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 

Share this story