പുരുഷന്‍മാര്‍ക്കുള്ള ഹെയര്‍ റിമൂവല്‍ സ്‌പ്രേ അര്‍ബന്‍ ഗബ്രു പുറത്തിറക്കി
hair removal spray

കൊച്ചി : പുരുഷന്‍മാരുടെ ഗ്രൂമിംഗ് ബ്രാന്‍ഡായ അര്‍ബന്‍ ഗബ്രു, പുരുഷന്മാര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ വേദനാരഹിതമായ ഹെയര്‍റിമൂവല്‍ സ്‌പ്രേ പുറത്തിറക്കി . ഫോം ബേസ്ഡ് ആയുള്ള  ഈ ഉല്‍പ്പന്നം  വേദനയില്ലാതെ രോമം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ ഇതിന്റെ ഡീ-ടാന്‍ സവിശേഷത  ചര്‍മ്മത്തെ മിനുസമാര്‍ന്നതും ഈര്‍പ്പമുള്ളതും ആക്കുന്നു. പരിചയസമ്പന്നരായ ത്വക്ക് രോഗ വിദഗ്ധരുടെ  സംഘം ഇന്ത്യന്‍ പുരുഷന്മാരുടെ ചര്‍മ്മത്തിന്   അനുയോജ്യമായ വിധത്തിലാണ് ഈ ഉല്‍പ്പന്നം തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുരുഷന്മാരുടെ ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങള്‍ക്കും സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ക്കും സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്  അര്‍ബന്‍ ഗബ്രു സ്ഥാപകനായ ഹേമന്ത് റൗലോ  പറഞ്ഞു. എല്ലാത്തരം ചര്‍മങ്ങള്‍ക്കും അനുയോജ്യമായ ഈ ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റിലും ആമസോണിലും ലഭ്യമാണ്.

Share this story