ട്വിറ്ററിൽ പിരിച്ചുവിടൽ തുടരുന്നു

google news
twitter

ട്വിറ്ററിൽ പിരിച്ചുവിടൽ തുടരുന്നു. 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം വീണ്ടും  4,400 കരാർ തൊഴിലാളികളെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് ശേഷം  3,800 ജീവനക്കാരെ ട്വിറ്ററിൽ നിന്നും പിരിച്ചു വിട്ടിരുന്നു.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അറിയിപ്പ് ഒന്നും ലഭിക്കാതെ തന്നെ ഇമെയിലിലേക്കും സ്ലാക്കിലേക്കുമുള്ള പ്രവേശനം നഷ്ടപ്പെടുകയാണ്.  കഴിഞ്ഞ ആഴ്ചയുടെ അവസാനം മുതലാണ് കരാർ ജീവനക്കാരെ പിരിച്ചുവിട്ടത് എന്നാണ് റിപ്പോർട്ട്. എന്നാൽ ട്വിറ്റെർ ഇതുവരെ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ട്വിറ്ററിന്റെ പ്രവർത്തന സംവിധാനങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെയാണ് ജോലി നഷ്‌ടമായ കാര്യം പല ജീവനക്കാരും മനസിലാക്കുന്നത്. കരാർ അടിസ്‌ഥാനത്തിൽ വര്ഷങ്ങളായി ട്വിറ്ററിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

ഈ മാസം ആദ്യമാണ് മസ്‌ക് പിരിച്ചുവിടൽ നടപടി ആരംഭിച്ചത്. ട്വിറ്റിറിന്റെ സിഇഒ അടക്കമുള്ള ജീവനക്കാരെ മസ്‌ക് ആദ്യം തന്നെ പിരിച്ചുവിട്ടു. ട്വിറ്റർ ഏറ്ററെടുക്കുന്നതിന് മുൻപ് വ്യാജ അക്കൗണ്ടുകളുടെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചുവെന്ന് ആരോപിച്ചാണ് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടത്.  

സെപ്റ്റംബറിലാണ് ശത കോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്.  ട്വിറ്റർ ഏറ്റെടുത്ത ശേഷം ചെലവ് ചുരുക്കാൻ നിരവധി മാർഗങ്ങളാണ് മസ്‌ക് സ്വീകരിക്കുന്നത്. ആദ്യ നടപടിയായായി 50  ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടു. തുടർന്ന് ട്വിറ്ററിലെ വെരിഫൈഡ് അകൗണ്ടുകൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തി. ബ്ലൂ ടിക്ക് ബഡ്ജ് ലഭിക്കണമെങ്കിൽ പ്രതിമാസം 8  ഡോളർ നല്കണമെന്ന് ആവശ്യപ്പെട്ടു. സബ്സ്ക്രിപ്ഷനിലൂടെ വരുമാനത്തിന്റെ ഭൂരിഭാഗം കണ്ടെത്താനാണ് മസ്‌ക് ശ്രമിക്കുന്നത്. 

Tags