ടൈറ്റന്‍ എഡ്ജ് സ്ക്വര്‍കിള്‍ വാച്ചുകള്‍ അവതരിപ്പിച്ചു

erui

 കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാച്ച് നിര്‍മാതാക്കളായ ടൈറ്റന്‍, എഡ്ജ് സെറാമിക് ശേഖരത്തിനു കീഴില്‍ എഡ്ജ് സ്ക്വര്‍കിള്‍ വാച്ചുകള്‍ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ ശ്രേണി കൂടുതല്‍ ശക്തമാക്കി. മിനിമലിസ്റ്റിക് രൂപകല്‍പനയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന എഡ്ജ് സ്ക്വര്‍കിള്‍ കേവലം 4.45 എംഎം കട്ടിയുമായി മനോഹരവും ആധുനീകവും  ഐതിഹാസികവുമായ രൂപത്തിലാണ് എത്തുന്നത്. 39,995 രൂപ മുതല്‍ ലഭ്യമായ എഡ്ജ് സ്ക്വര്‍കിള്‍ കറുപ്പും വെളുപ്പും ഷെയ്ഡുകളിലുള്ള രണ്ടു വേരിയന്‍റുകളിലാണ് എത്തുന്നത്. അതീവ സൂക്ഷ്മവും ഗംഭീരവുമായ ഈ വാച്ചുകള്‍ വാച്ച് നിര്‍മാണ കലയിലെ വൈദഗ്ദ്ധ്യം വ്യക്തമാക്കുന്നവയാണ്.

 ഡ്യൂവല്‍ ടോണില്‍ സ്ക്വര്‍കിള്‍ ആകൃതിയിലുള്ള ഡയല്‍ ഉള്‍ക്കൊള്ളുന്ന ഈ വാച്ച് വളരെ സവിശേഷവും സമ്പന്നവുമായ രൂപമാണു സൃഷ്ടിക്കുന്നത്. ഡയലും അതിന് മുകളിലുള്ള സഫയര്‍ ക്രിസ്റ്റല്‍ ഗ്ലാസ് കവറും വാച്ചിന് ക്ലാസിക് ഭാവം നല്‍കുന്നു. സെറാമിക് കെയ്സും ഒപ്പമുള്ള സെറാമിക് സ്ട്രാപും കൈത്തണ്ടയോട് ഇഴുകിച്ചേര്‍ന്ന് വാച്ചിനെ ഏറ്റവും ഗാംഭീര്യമുള്ളതാക്കി മാറ്റുന്നു. വാച്ചുകള്‍ക്ക് ചെറിയ ക്രൗണാണ് നല്‍കിയിരിക്കുന്നത്. സ്ട്രാപിലുള്ള ബട്ടര്‍ഫ്ളൈ ക്ലാസ്പ് കൃത്യമായി അതിനെ ലോക്കു ചെയ്തു വെക്കാനും ഫിറ്റ് ആയിരിക്കാനും സഹായിക്കും. കൈത്തണ്ടയില്‍ സൗകര്യപ്രദമായി വാച്ച് ഇരിക്കുകയും ചെയ്യും. ലളിതമായ സങ്കീര്‍ണതയെ നിര്‍വചിക്കുന്ന ഈ വാച്ചുകള്‍ ദിവസം മുഴുവനും ഏറ്റവും അനുയോജ്യമായ പങ്കാളിയായി മാറുകയും ചെയ്യും.

സ്ത്രീ-പുരുഷന്‍മാര്‍ക്കായി എഡ്ജ് സെറാമിക് ശേഖരത്തില്‍ 19,995 മുതല്‍ 29,995 രൂപ വരെ വിലയുള്ള എട്ട് ആകര്‍ഷകമായ വാച്ചുകളാണുള്ളത്. ചാര്‍കോള്‍ ബ്ലാക്, അറ്റ്ലാന്‍റിക് ബ്ലൂ, ആര്‍ക്ടിക് വൈറ്റ്, മിഡ്നൈറ്റ് ഗോള്‍ഡ്, ഗ്രേ എന്നീ വര്‍ണങ്ങളില്‍ പുരുഷന്‍മാരുടെ ശേഖരം ലഭ്യമാണ്.

 ടൈറ്റന്‍ എഡ്ജ് 2002-ല്‍ അവതരിപ്പിച്ച ശേഷം എഡ്ജ് സെറാമിക് എഡ്ജ്, മെക്കാനിക്കല്‍ എന്നിവയടക്കം തങ്ങളുടെ സവിശേഷത വിളംബരം ചെയ്യുന്ന നിരവധി വാച്ചുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും കട്ടി കുറഞ്ഞ എഡ്ജ് വാച്ചുകളും ഇവയില്‍ ഉള്‍പ്പെടുന്നു. അവിശ്വസനീയമായ രീതിയില്‍ 3.5 എംഎം മുതല്‍ 4.5 എംഎം വരെ വരെ മാത്രം കട്ടിയുള്ള വാച്ചുകളും 1.15 എംഎം മാത്രം കട്ടിയുള്ള ടി9081ബി ക്വാര്‍ട്ട്സ് കാലിബറും അടക്കമുള്ളവ ടൈറ്റന്‍ എഡ്ജ് അവതരിപ്പിച്ചുണ്ട്. ടൈറ്റന്‍ എഡ്ജ് വാച്ചുകള്‍ 30 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളത്തെ പ്രതിരോധിക്കുന്നതാണ്.

ഉപഭോക്താക്കള്‍ക്ക് ടൈറ്റന്‍ സ്റ്റോറുകളിലൂടെയും ബ്രാന്‍ഡിന്‍റെ വെബ്സൈറ്റായ www.titan.co.in വഴിയും ഈ ആകര്‍ഷകമായ മോഡലുകള്‍ വാങ്ങാവുന്നതാണ്.

Share this story