ടാറ്റ മോട്ടോഴ്സിന്റെ വരുമാനം 17,338.27 കോടി രൂപ
TATAMotors

മുംബൈ : മാർച്ചിൽ അവസാനിച്ച പാദത്തിൽ 17,338.27 കോടി രൂപ പ്രവർത്തന വരുമാനം നേടി ടാറ്റ മോട്ടോഴ്സ്. മുൻകൊല്ലം ഇതേ കാലയളവിൽ 13,480.42 കോടിയായിരുന്നു. ലാഭം 413.35 കോടി രൂപ. മുൻകൊല്ലം ഇതേസമയത്ത് 1,645.68 കോടിയായിരുന്നു ലാഭം.

2021–22 സാമ്പത്തിക വർഷത്തെ ടാറ്റ മോട്ടോഴ്സിന്റെ ആകെ പ്രവർത്തന വരുമാനം 2,78,453.62 കോടിയിൽ എത്തി. മുൻവർഷം ഇത് 2,49,794.75 കോടിയായിരുന്നു. അറ്റനഷ്ടം 11,308.76 കോടിയായി കുറഞ്ഞിട്ടുണ്ട്. 2020–21ൽ ഇത് 13,395.10 കോടിയായിരുന്നു.

Share this story