ഓഹരി വിപണികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു
Stock market

മുംബൈ: മൂന്നു ദിവസം നീണ്ട നഷ്ടത്തിനുശേഷം സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17.600ന് മുകളിൽ എത്തി. സെന്‍സെക്‌സ് 300.44 പോയന്റ് ഉയര്‍ന്ന് 59,141.23ലും നിഫ്റ്റി 91.50 പോയന്റ് നേട്ടത്തില്‍ 17,622.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.റിസര്‍വ് ബാങ്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ ഈയാഴ്ച അവസാനം നടക്കാനിരിക്കുന്ന യോഗ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.സെപ്റ്റംബര്‍ 21ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡിന്റെ വായ്പാനയ പ്രഖ്യാപനമാണ് നിര്‍ണായകം. നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story